ബഹുഭാര്യത്വത്തെ കുറിച്ചുള്ള ഖുറാനിലെ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നും ഏകീകൃത സിവില്‍കോഡാണ് പരിഹാരമെന്നും ഗുജറാത്ത് ഹൈക്കോടതി

ഒന്നിലധികം ഭാര്യമാരാകാമെന്ന ഖുറാനിലെ വസ്തുതകളെ മുസ്‌ലിം പുരുഷന്മാര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബഹുഭാര്യത്വം എന്ന വസ്തുതയെ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. രാജ്യത്ത് ഒരു ഏകീകൃത സിവില്‍കോഡ് വേണമെന്ന ആവശ്യത്തിന് എതിരാണ് ഇതെന്നും കോടതി വ്യക്തമാക്കി. തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നാരോപിച്ച് ജാഫര്‍ അബ്ബാസ് മെര്‍ച്ചന്റ് എന്നയാള്‍ക്ക് എതിരെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജഡ്ജി ജെ.ബി. പര്‍ഡിവാലയുടെ നിരീക്ഷണം.
മുസ്‌ലിം നിയമമനുസരിച്ച് ഒരാള്‍ക്ക് നാലുതവണ വിവാഹം കഴിക്കാമെന്നും അതിനാല്‍ എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്നുമാണ് ജാഫര്‍ അബ്ബാസ് മെര്‍ച്ചന്റിന്റെ വാദം. ഇതിനെതിരെയാണ് കോടതിയുടെ നിരീക്ഷണം. ബഹുഭാര്യാത്വത്തിന് ഖുറാനില്‍ അനുമതി നല്‍കിയപ്പോള്‍ അതിനു പിന്നില്‍ നന്മയുടെ അംശമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് സ്വകാര്യ കാരണങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഭാര്യയെ ഉപദ്രവിക്കാനോ അവളെ വീട്ടില്‍നിന്ന് പുറത്താക്കാനോ മറ്റൊരാളെ വിവാഹം കഴിക്കാനോ നിയമങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള സാഹചര്യത്തെ നേരിടുന്നതിനായി ഇന്ത്യയില്‍ നിയമങ്ങളൊന്നും തന്നെയില്ല. ഇത്തരം സാഹചര്യം നേരിടാന്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.
ബഹുഭാര്യത്വവും ഉഭയസമ്മത പ്രകാരമല്ലാത്ത തലാക്കും എല്ലാവര്‍ക്കും തുല്യനീതിയെന്ന ആര്‍ട്ടിക്കിള്‍ 14-ന്റെയും ജാതി, മത, ലിംഗ വിവേചനമില്ലെന്ന് സ്ഥാപിക്കുന്ന ആര്‍ട്ടിക്കിള്‍ 15-ന്റെയും ലംഘനമാണ്. സര്‍ക്കാര്‍ മുസ്‌ലിം നിയമത്തിന് സാധുത കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ തന്നെ നിയമത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























