ആ സമ്മാനം അവളുടെ മനസലിയിച്ചു, ഒന്നരവര്‍ഷത്തെ പിണക്കം മാറ്റിവച്ച് സീമ പട്ടേല്‍ ഭര്‍ത്താവിന് അരികില്‍ മടങ്ങിയെത്തി

വീട്ടില്‍ ശൗചാലയം നിര്‍മിക്കാന്‍ ഭര്‍ത്തുവീട്ടുകാര്‍ തയ്യാറായതോടെ ഒന്നരവര്‍ഷത്തെ പിണക്കം മാറ്റിവച്ച് സീമ പട്ടേല്‍ ഭര്‍ത്താവിന് അരികില്‍ മടങ്ങിയെത്തി. മധ്യപ്രദേശിലെ ഷാഹ്പൂരിലെ 22കാരിയുടെ നിശ്ചയദാര്‍ഢ്യമാണ് സംസ്ഥാനത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.
പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സീമ ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് സ്വന്തം വസതിയിലേക്ക് മടങ്ങിയത്. സ്വന്തമായി ഒരു ശൗചാലയം വേണമെന്ന തുടര്‍ച്ചയായ ആവശ്യം ഭര്‍ത്താവും വീട്ടുകാരും നിരസിച്ചതോടെയാണ് യുവതി വീടുവിട്ടത്. ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍നിന്നും അകന്നു നിന്നിട്ടും തന്റെ തീരുമാനത്തില്‍നിന്നും പിന്നോട്ടു പോകാന്‍ സീമ തയ്യാറായിരുന്നില്ല. വീട്ടില്‍ ശൗചാലയം ആഡംബരമാണെന്ന് വിശ്വസിച്ച ഭര്‍ത്ത് കുടുംബവും തീരുമാനത്തില്‍നിന്നും പിന്മാറിയിരുന്നില്ല. ഒടുവില്‍ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ശൗചാലയത്തിന്റെ ആവശ്യകത കുടുംബം തിരിച്ചറിഞ്ഞതുമാണ് സീമയുടെ പോരാട്ടത്തിന് ശുഭാന്ത്യം സമ്മാനിച്ചത്.
പടിയിറങ്ങി 20 മാസങ്ങള്‍ക്ക് ശേഷമാണ് 19 മാസം പ്രായമുള്ള കുട്ടിയുമായി സീമ ഭര്‍ത്താവിനരികിലേക്ക് മടങ്ങിയെത്തിയത്. ജീവിത ശൈലിയിലെ വൃത്തി കാത്തുസൂക്ഷിക്കാന്‍ സീമ കാണിച്ച ധൈര്യത്തെ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചാണ് പ്രദേശത്തെ പഞ്ചായത്ത് ഭവന്‍ പിന്തുണയറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























