ഫെയര്‍ ആന്‍ഡ് ഹാന്‍സം തേയ്ച്ചിട്ടും സൗന്ദര്യം വര്‍ധിച്ചില്ല, കമ്പനിക്ക് പിഴ 15 ലക്ഷം

പരസ്യത്തില്‍ കാണുന്ന പോലെ ഫെയര്‍ ആന്‍ഡ് ഹാന്‍സം തേയ്ച്ചിട്ടും ഷാരൂഖാനെപോലെ ഭംഗി വന്നില്ല. പരസ്യത്തില്‍ അവകാശപ്പെടുന്നതുപോലെ സൗന്ദര്യം വര്‍ധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ നിഖില്‍ ജെയ്ന്‍ എന്ന ഉപഭോക്താവ് സമര്‍പ്പിച്ച പരാതിയിലാണ് കമ്പനിക്ക് പിഴ കൊടുക്കണ്ടി വന്നത്.
ഷാരൂഖ് ഖാന്‍ ബ്രാന്‍ഡ് അമ്പാസിഡറായ പ്രമുഖ സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന നിര്‍മാതാക്കളായ ഇമാമിക്കാണ് 15 ലക്ഷം പിഴ ശിക്ഷ ലഭിച്ചത്. കമ്പനിയുടെ പ്രമുഖ ഉത്പ്പന്നമായ ഫെയര്‍ ആന്‍ഡ് ഹാന്‍സത്തിന്റെ പരസ്യത്തിലെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പരാതിയില്‍ ഡല്‍ഹിയിലെ ഉപഭോക്തൃ ഫോറമാണ് കമ്പനിക്ക് 15 ലക്ഷം പിഴ ചുമത്തിയത്.
പരസ്യത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച് താന്‍ ഫെയര്‍ ആന്‍ഡ് ഹാന്‍സം ഉപയോഗിച്ചതായി യുവാവ് പറയുന്നു. മൂന്ന് ആഴ്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പുരുഷന്മാരുടെ മുഖത്തിന് തിളക്കം ലഭിക്കുമെന്നും സൗന്ദര്യം വര്‍ധിക്കുമെന്നുമായിരുന്നു പരസ്യത്തില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ തന്റെ സൗന്ദര്യത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ലെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ഇത് തന്നെ മാനസികമായി മുറിവേല്‍പ്പിച്ചു. കമ്പനിയുടെ വ്യാജ വാഗ്ദാനങ്ങള്‍ തനിക്ക് അനാവശ്യ പ്രതീക്ഷ നല്‍കി. പരസ്യത്തിലൂടെ ഇനിയും യുവാക്കള്‍ തട്ടിപ്പിനിരയാകുമെന്നും ഇത് തടയണമെന്നും നിഖില്‍ പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























