ബീഹാര്‍ ഫോട്ടോ ഫീനിഷിലേക്ക്, മഹാസഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും ജെ.ഡി.യു നേതൃത്വം നല്‍കുന്ന മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തുടക്കത്തില്‍ എന്‍.ഡി.എ. വ്യക്തമായ ആധിപത്യം നേടിയെങ്കിലും ഏറെ കഴിയാതെ മഹാസഖ്യം തിരിച്ചുവന്നു. ഏതാണ്ട് 170 മണ്ഡലങ്ങളിലെ സൂചനകള്‍ ലഭിച്ചപ്പോള്‍ മഹാസഖ്യം ലീഡ് നേടി.
എന്‍.ഡി.എ . സഖ്യത്തില്‍ ബി.ജെ.പി.യും മഹാസഖ്യത്തില്‍ ജെ.ഡി.യുവുമാണ് നേട്ടമുണ്ടാക്കുന്നത്.
സംസ്ഥാനത്തെ പ്രധാന നേതാക്കളായ പ്രതിപക്ഷ നേതാവ് സുശീല്‍കുമാര്‍ മോദി, ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വിനി എന്നിവരെല്ലാം ലീഡ് ചെയ്യുകയാണ്. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി മക്ദുംപുരില്‍ പിന്നിട്ടുനില്‍ക്കുകയാണ്.
ഉപമുഖ്യമന്ത്രിയായേക്കുമെന്ന് കരുതിയ ആര്‍.ജെ.ഡി. നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി ദര്‍ബംഗ മണ്ഡലത്തില്‍ പിന്നിട്ടുനില്‍ക്കുകയാണ്. ബി.ജെ.പി. നേതൃത്വവുമായി പോരടിച്ചുനില്‍ക്കുന്ന ചലച്ചിത്രതാരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥിക്കാണ് ലീഡ്.
243 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ എക്‌സിറ്റ് പോള്‍ഫലങ്ങള്‍ നാലെണ്ണം മഹാസഖ്യത്തിനും മൂന്നെണ്ണം എന്‍.ഡി.എ സഖ്യത്തിനും ഭൂരിപക്ഷം പ്രവചിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























