വിവാഹ സര്‍ട്ടിഫിക്കറ്റില്ല, മോഡിയുടെ ഭാര്യയുടെ പാസ്‌പോര്‍ട്ട് നിരസിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് യശോദ ബെന്നിന് വിദേശത്ത് പോകാനാകാത്തത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ യശോദ ബെന്നിന് പാസ്‌പോര്‍ട്ട് ലഭിച്ചില്ല. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറാണ് യശോദ ബെന്നിന് പാസ്‌പോര്‍ട്ട് നിഷേധിച്ചത്.
അപൂര്‍ണമായതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ഇസെഡ് എ. ഖാന്‍ പറഞ്ഞു. വിവാഹ സര്‍ട്ടിഫിക്കറ്റോ സംയുക്ത സത്യവാങ്മൂലമോ യശോദ നല്‍കിയിട്ടില്ല. പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഇത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. വിദേശത്തുള്ള കുടുംബ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനാണ് യശോദ ബെന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.
എന്നാല്‍ അപേക്ഷ നിരസിച്ചതായി യശോദയുടെ സഹോദരന്‍ അശോക് മോഡി പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കുന്നത് എല്ലാ പൗരന്‍മാരുടെയും അവകാശമാണെന്നും അതിനായി നിയമപോരാട്ടം നടത്തുമെന്നം അശോക് മോഡി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലാണ് യശോദ ബെന്‍ തന്റെ ഭാര്യയാണെന്ന് മോഡി അംഗീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























