ആര്‍ക്കും വേണ്ടതെ ആയിരം കിലോ ലഡു ബിജെപി ഓഫീസില്‍

ആര്‍ക്കും വേണ്ടാതെ ആയിരം കിലോ ലഡു ബിജെപി ഓഫീസില്‍. ബീഹാറില്‍ വന്‍ വിജയം നേടുമെന്ന് വിചാരിച്ച് ഓര്‍ചര്‍ ചെയ്ത ലഡുവാണ് പരാജയത്തിന്റെ കയ്പ്പറിഞ്ഞ് ബിജെപി ഓഫീസില്‍ കെടക്കുന്നത്. രാവിലെ തെരഞ്ഞടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയായിരുന്നു മുന്നില്‍. അതോടെ ബിജെപി ഓഫീസിലേക്ക് ജനം ഓഴുകി. റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങളും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങളും പ്രതികരണങ്ങളും നല്‍കാനായി നേതാക്കന്‍മാരും അവിടെ യുണ്ടായിരുന്നു. മാത്രമല്ല മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പിറന്നാള്‍ ദിനം കൂടിയയായിരുന്നു. ബീഹാറിലെ ലീഡ് വര്‍ദ്ധിച്ചതോടെ ബിജെപി ഓഫീസിനു മുന്നില്‍ ആഘോഷവും പടക്കം പൊട്ടിക്കലും ലഡു വിതരണവും തുടങ്ങി. എന്നാല്‍ ലീഡുകള്‍ മഹാസഖ്യത്തിന് അനുകൂലമായി വന്നപ്പോള്‍ നേതാക്കന്‍മാര്‍ പതുക്കെ വലിയാന്‍ തുടങ്ങി. അവസാനം ലഡുവിതരണം നടത്തിയത് അദ്വാനിയുടെ ജന്‍മദിനം ആഘോഷിച്ചതാണെന്നാണ് ബിജെപിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴും ബാക്കിയായി ബിജെപി ഓഫീസില്‍ ആ ലഡു കിടക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























