2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡി തരംഗത്തിലാണ് ബി.ജെ.പി ജയിച്ചത്, മോഡിയുടെ ഭരണം എന്താണെന്ന് ജനം തിരിച്ചറിഞ്ഞു

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തിലാണ് ബി.ജെ.പി ജയിച്ചത്. അദ്ദേഹം നല്‍കിയ വികസനമെന്ന സന്ദേശമാണ് യുവാക്കളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ആ വികസന സന്ദേശം എന്താണെന്ന് ജനം തിരിച്ചറിഞ്ഞതായി മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കാണ്ഡേയ കട്ജു. യു.പി.എയോടുള്ള അതൃപ്തിയും മതപരമായ പശ്ചാത്തലവുമാണ് ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ച മറ്റ് രണ്ട് കാര്യങ്ങള്‍.
ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മോദിയോടുള്ള അതൃപ്തികൊണ്ടും ഉയര്‍ന്നുവരുന്ന മതസ്പര്‍ദ്ധകൊണ്ടും തിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നില്ല.
മോദി തരംഗത്തിന്റെ അന്ത്യമായെന്നും ബിഹാര്‍ അദ്ദേഹത്തിന്റെ സ്റ്റാലിന്‍ഗ്രാഡാണെന്നും സൂചന തരുന്നതാണ് ഫലം കട്ജു ഒരു വെബ്‌സൈറ്റിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു.
ബീഹാറിലെ ബിജെപിയുടെ പരാജയത്തില്‍ ബിജെപിയെ പരിഹസിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങള്‍ സജീവമാകുന്നു. ബീഫ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























