മോഡിയെ തോല്‍പ്പിച്ചത് ടെക്കി... മഹാ സഖ്യത്തെ ഹൈടെക്കാക്കിയത് ലോക്‌സഭയില്‍ മോഡിക്കുവേണ്ടി തന്ത്രം മെനഞ്ഞയാള്‍; അമിത് ഷായുമായി തെറ്റി പടിയിറങ്ങിയ ടെക്കിയുടെ കഥ

നരേന്ദ്ര മോഡിയെ ഇത്രയധികം ജനപ്രീതിയാക്കിയതിന് മുമ്പില്‍ ഹൈടെക് പ്രചരണം വഹിച്ച പങ്ക് വളരെ വലുതാണ്. അന്ന് മോഡിയുടെ ഹൈടെക് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാള്‍ പടിയിറങ്ങി ശത്രു പാളയത്തിലെത്തിയപ്പോള്‍ മറ്റൊരു പരാജയം കണ്‍മുമ്പില്‍.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ വിജയത്തിലെത്തിച്ച ബുദ്ധികേന്ദ്രം ഒരു യുവാവാണ്. 35കാരനായ പ്രശാന്ത് കിഷോര്‍. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചരണത്തിന് രൂപ രേഖ തയ്യാറാക്കിയതും ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
രാജ്യത്തു മോഡി തരംഗം സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച വ്യക്തിയും ഈ അഭിനവ ചാണക്യന്‍ തന്നെയാണ്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറാണ്. എന്നാല്‍, കഴിഞ്ഞ ജൂണ്‍ മാസം ഇദ്ദേഹം ജെഡിയു പാളയത്തിലേക്കെത്തുകയായിരുന്നു. നിതീഷ്‌കുമാറിന് ബീഹാറില്‍ പുത്തന്‍ പ്രതിച്ഛായ നല്‍കി പ്രചരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയ ഈ 35കാരന്‍തന്നെയാണു വിജയ ശില്‍പികളില്‍ പ്രധാനി.
അഞ്ച് മാസം മുന്‍പാണ് നിതീഷ്‌കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരം ബീഹാര്‍ ദൗത്യം ഏറ്റെടുക്കുന്നത്. പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നല്‍കിയ ഐപാക്ക് എന്ന സംഘടന നിതീഷിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകള്‍, ജനസമ്മതിയുള്ള നേതാക്കള്‍, ബിജെപി തന്ത്രങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ അടുക്കലേക്ക് കൃത്യമായി എത്തി. സാത്ത് നിശ്ചയ് എന്ന പേരില്‍ മഹാസഖ്യം പുറത്തിറക്കിയ ദര്‍ശന രേഖയുടെയും പിന്നില്‍ ഐപാക്കായിരുന്നു. ഇത് ജെഡിയു നേതാക്കളും തുറന്ന് പറയുന്നുണ്ട്.
വിജയങ്ങള്‍ തുടര്‍ കഥയാകുമ്പോഴും പ്രശാന്ത് കിഷോര്‍ എന്ന യുവാവ് വ്യത്യസ്തനാണ്. അധികം ആര്‍ക്കും ഈ യുവാവിനെ അറിയില്ല. ടിവി ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ അഭിമുഖം നല്‍കാന്‍ വിമുഖത കാട്ടുന്ന വ്യക്തിയാണ്. ഗൂഗിളില്‍ തെരഞ്ഞാല്‍ പോലും പ്രശാന്തിനെ കണ്ടെത്തുക വിഷമകരമാകും.
ചായ്പര്‍ ചര്‍ച്ചയും അച്ഛാദിന്‍ ആനെ വാലാ ഹെ മുദ്രാവാക്യവും എല്ലാം മോഡിക്ക് സമ്മാനിച്ച പ്രശാന്ത് കിഷോര്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടാക്കിയ മൈലേജ് ചില്ലറയല്ല. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് പ്രശാന്ത് മോഡി ക്യാംപ് വിട്ടത്. വെറും ഇവന്റ് മാനേജ്‌മെന്റ് വിദഗ്ദ്ധരായി കണ്ട് അവഗണിക്കുകയായിരുന്ന ബിജെപി നേതൃത്തോടുള്ള മധുര പ്രതികാരം കൂടിയാണ് പ്രശാന്ത് കിഷോറിനും സംഘത്തിനും ബീഹാറിലെ വിജയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























