രണ്ട് കുട്ടികളുടെ മരണത്തിന് കാരണക്കാരായ ആറ് പ്രതികള്‍ക്ക് വധശിക്ഷ

ബംഗ്ലാദേശില്‍ രണ്ട് കുട്ടികളുടെ മരണത്തിന് കാരണക്കാരായ ആറ് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. സാമുവല്‍ അലം റാജോണ്‍ എന്ന 13കാരനെ മോഷണക്കുറ്റമാരോപിച്ച് ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നതിനാണ് കോടതി നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ഖുല്‍നയില്‍ ഗ്യാരേജിലെ ജോലിവിട്ടുപോയതിന് റാക്കിബ് ഹൗലാദര്‍ എന്ന മറ്റൊരു കുട്ടിയെ അടിച്ചുകൊന്ന കേസിലാണ് മറ്റ് രണ്ടുപേരെ വധശിക്ഷക്ക് വിധിച്ചത്.
ഖുല്‍നയിലെ കോടതി റാക്കിബ് ഹൗലാദര്‍ എന്ന 12കാരനെ കൊന്ന കേസില്‍ ഒമര്‍ ഷരീഫ്, മിന്റു മിയ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളുടെ ഗാരേജില്‍ നിന്ന് വിട്ട് മറ്റൊരിടത്ത് ജോലി ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു റാക്കിബ് ഹൗലാദറിനെ മര്‍ദ്ദിച്ചത്. ആഗസ്ത് മൂന്നിനാണ് ദേഹത്തിലുണ്ടായ മുറിവിനെത്തുടര്‍ന്ന് കുട്ടി മരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























