9.5 ലക്ഷം പേര്‍ ബിഹാറില്‍ നോട്ടക്ക് വോട്ടുചെയ്തു

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 2.5 ശതമാനം പേര്‍ നോട്ടക്ക് വോട്ട് ചെയ്തതായി കണക്ക്. ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 9,47,276 വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളിലാര്‍ക്കും വോട്ട് ചെയ്യാതിരുന്നത്.
മോദി തരംഗത്തില്‍ ബി.ജെ.പിക്ക് വന്‍ വിജയം പ്രതീക്ഷിച്ചെങ്കിലും 243ല്‍ 178 സീറ്റ് നേടിയ മഹാസഖ്യം അധികാരത്തി ലെത്തുകയായിരുന്നു. ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിഛായയുടെ പിന്‍ബലവും ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ കൗശലവുമാണ് മഹാസഖ്യത്തെ വിജയത്തിലേക്ക് നയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























