ബീഹാറില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയിരിന്നുങ്കെില്‍ ബി.ജെ.പി വിജയിക്കുമായിരുന്നു: ശത്രുഘ്‌നന്‍ സിന്‍ഹ

ബീഹാറില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. ബീഹാറില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കുമായിരുന്നെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. പ്രമുഖ ദേശീയ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊങ്ങച്ചം പറയുകയല്ല, ബീഹാറിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന യഥാര്‍ത്ഥ ബീഹാറി ബാബുവായ തന്നെ തഴഞ്ഞില്ലായിരുന്നെങ്കില്‍ ബീഹാറിലെ വിധി വ്യത്യസ്തമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ തന്റെ അനുയായികളും ആരാധകരും പിന്തുണ നല്‍കുമായിരുന്നു. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
ബീഹാറിന് പുറത്തു നിന്നുള്ള നേതാക്കളെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. പഞ്ചാബില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ നേതാക്കളാണ് പ്രചരണം നയിച്ചത്. പുറത്തുനിന്ന് വന്ന നേതാക്കള്‍ക്ക് ജനങ്ങളുമായി അടിത്തട്ടില്‍ ബന്ധമില്ലായിരുന്നെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























