ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍, എന്‍ ശ്രീനിവാസനെ ഐ.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി

ഐസിസിയുടെ ബിസിസിഐ തലവന്‍ ശശാങ്ക് മനോഹറിനെ ചെയര്‍മാനായി നിയമിച്ചു. മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.
അടുത്ത വര്‍ഷം ജൂണ്‍ വരെയാണ് കാലാവധി. ഇതുവരെ ശശാങ്ക് മനോഹര്‍ ചെയര്‍മാന്‍ സ്ഥാനത്തു തുടരും.ശശാങ്ക് മനോഹറിന് യോഗങ്ങളില്‍ സംബന്ധിക്കാനാകാത്ത വേളകളില്‍, പകരം ശരദ് പവാറിന് ഇന്ത്യയെ പ്രതിനിധീകരിക്കാം.
ഐപിഎല്‍ വാതുവയ്പ്പു വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ ശ്രീനിവാസനു ബിസിസിഐ പ്രസിഡന്റ് സ്ഥാനവും ശ്രീനിവാസനു നഷ്ടമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























