499 രൂപയ്ക്കു പറക്കാം, സ്‌പൈസ് ജെറ്റ് ദീപാവലി ഓഫര്‍

സ്‌പൈസ് ജെറ്റ് ദീപാവലി ഓഫറായി 499 രൂപ നിരക്കില്‍ ആഭ്യന്തര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നു. ദിവാലി സെയ്ല്‍ ധമാക്ക എന്ന പേരിലാണ് ഈ ഓഫര്‍ കമ്പനി നല്‍കുന്നത്. നവംബര്‍ പത്തിനുള്ളില്‍ ടിക്കറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍.
നവംബര്‍ 11,12 ദിവസങ്ങളില്‍ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. കോല്‍ക്കത്ത-അഗര്‍ത്തല, ചെന്നൈ-മധുരൈ, മുംബൈ-അഹമ്മദാബാദ് തുടങ്ങിയ ആഭ്യന്തര റൂട്ടുകളിലാണ് സ്‌പൈസ് ജെറ്റില്‍ അടിസ്ഥാന ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്.
വിമാനത്തിന്റെ നിരവധി സീറ്റുകളാണ് ഓഫറിനായി മാറ്റിവച്ചിരിക്കുന്നതെന്നും വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























