ഷീനാബോറ വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം ഈ മാസം സമര്‍പ്പിച്ചേക്കും

ഷീന ബോറ വധക്കേസില്‍ സി.ബി.ഐ സംഘം ഈ മാസം കുറ്റപത്രം സമര്‍പ്പിച്ചേക്കും. ഷീനയുടെ അമ്മ ഇന്ദ്രാണി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇയാളുടെ െ്രെഡവര്‍ ശ്യാംവര്‍ റായി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
ഇന്ദ്രാണിയും ഖന്നയും കഴിഞ്ഞ ഓഗസ്റ്റ് 25നും െ്രെഡവര്‍ ശ്യാംവര്‍ അതിനു തൊട്ടടുത്ത ദിവസവും അറസ്റ്റിലായത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കുമെന്ന സ്ഥിതിവിശേഷം ഉണ്ടാകും. അതിനാലാണു കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നു സി.ബി.ഐ സംഘം വ്യക്തമാക്കി.
അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി നവംബര്‍ 20വരെ കോടതി നീട്ടിയിരുന്നു. ഇരുപത്തുനാലുകാരിയായ ഷീന ബോറയെ ഇന്ദ്രാണിയും കൂട്ടുപ്രതികളും കൊലപ്പെടുത്തിയശേഷം റാഡിഗഡിലെ വനത്തില്‍ തള്ളിയെന്നാണു കേസ്. 2012 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























