ബോംബെ ഹൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് കാണാതായ പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബോംബെ ഹൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് കാണാതായ പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൈലറ്റുന്മാരില്‍ ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് വ്യക്തമല്ല. ടി.കെ. ഗുഹയുടേതാണ് മൃതദേഹമെന്ന് കരുതുന്നു. തിരിച്ചറിയാനാവാത്തവിധം ജീര്‍ണിച്ചനിലയിലാണ് ഇത്.
അപകടം സംഭവിക്കുമ്പോള്‍ വലതുവശത്ത് കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റിന്റെ മൃതദേഹമാണ് യന്ത്രഭാഗത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം കണ്ടെത്തിയത്. കോക്പിറ്റില്‍ സീറ്റ് ബെല്‍റ്റിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























