ബീഹാറില്‍ ബി.ജെ.പിയുടെ തോല്‍വി ആഘോഷമാക്കി ട്രോളര്‍മാര്‍

ബീഹാര്‍ തെരഞ്ഞെടുപ്പുകഴിഞ്ഞതോടെ ട്രോളര്‍മാരുടെ കടന്നാക്രമണം വിശാലസഖ്യത്തിന് മുന്നില്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ ബി.ജെ.പിയുടെ നേര്‍ക്കായിരുന്നു. ബീഹാറിലെ ബി.ജെ.പി പരാജയം വിഷയമാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. 253 സീറ്റുള്ളതില്‍ 178 സീറ്റില്‍ വിശാലസഖ്യം വിജയം കണ്ടപ്പോള്‍ 58 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണി പച്ച തൊട്ടില്ല. അതേ സമയം നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്ന് നയിച്ച മഹാസഖ്യം വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.
ദേശീയതയും ഹിന്ദുത്വവും വികസനവും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രചരണം. അവസാന നിമിഷം പശുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം വരെ പ്രചാരണത്തിനായി ബി.ജെ.പി ഉപയോഗിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ പരാജയം നേരിട്ടതോടെ ഇവയെല്ലാം നിരവധി ട്രോളുകള്‍ക്കാണ് വിഷയമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























