അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 15 ബുധനാഴ്ച വിക്ഷേപിക്കും

രാജ്യത്തിന്റെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 15 ബുധനാഴ്ച വിക്ഷേപിക്കും. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍നിന്ന് രാവിലെ 6.30ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ അഞ്ച് റോക്കറ്റിലാണ് വിക്ഷേപണം. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ് മൂന്ന് എ, ഇന്‍സാറ്റ് നാല് ബി എന്നിവക്കു പകരമാണ് ജിസാറ്റ്15 വിക്ഷേപിക്കുന്നത്. അറബ് ലീഗ് ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷെന്റ അറബ്‌സാറ്റ് ആറ് ബിയും ഇതോടൊപ്പം വിക്ഷേപിക്കും.
3164 കിലോ ഭാരമുള്ള ഉപഗ്രഹത്തില്‍ 24 കു ബാന്‍ഡ് കമ്യൂണിക്കേഷന്‍ ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. വിമാനങ്ങള്‍ക്ക് ഗ്ലോബല്‍ പൊസിഷനിങ് സേവനം നല്‍കുന്നതിനുള്ള ഗഗന്‍ പേലോഡും ഉപഗ്രഹത്തിലുണ്ട്. ഗഗന്‍ പേലോഡ് വഹിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്15. ജിസാറ്റ് എട്ടില്‍ ഗഗെന്റ ആദ്യത്തെ പേലോഡും ജിസാറ്റ് പത്തില്‍ ഗഗെന്റ രണ്ടാമത്തെ പേലോഡും വിക്ഷേപിച്ചിരുന്നു.
രാജ്യത്തെ വ്യോമഗതാഗത സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സംവിധാനം. ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കുന്നതിന് ജി.എസ്?.എല്‍.വി, പി.എസ്?.എല്‍.വി റോക്കറ്റുകള്‍ക്കുള്ള പരിമിതികള്‍ കാരണമാണ് ഏരിയന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്നത്. 860 കോടിയാണ് വിക്ഷേപണ ചെലവ്. ടെലിവിഷന്‍ രംഗത്തെ ഡി.ടി.എച്ച് സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം നല്‍കാനും ടി.വി ന്യൂസ് ചാനലുകളുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് ന്യൂസ് ഗാദറിങ് സംവിധാനത്തിനും വിക്ഷേപണം പ്രയോജനപ്പെടും. ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്ന വിസാറ്റ് ഓപറേറ്റര്‍മാര്‍ക്കും സഹായകരമാകും. മിഡില്‍ ഈസ്?റ്റും ആഫ്രിക്കന്‍ മേഖലയും ലക്ഷ്യമിട്ടുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമാണ് അറബ്‌സാറ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























