ബീഹാറില്‍ മോഡിയുടെ റാലി നടന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു

തിരിച്ചടികള്‍ പാഠമാകുമോ. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലി നടന്ന മേഖലകളില്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി നടന്ന മേഖലകളില്‍ കോണ്‍ഗ്രസ് മത്സരിച്ച നാല് സീറ്റുകളിലും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചരണം നടത്തിയ പ്രദേശങ്ങളിലും കോണ്‍ഗ്രസ് ഭൂരിപക്ഷം സീറ്റുകളിലും വിജയം നേടി.
ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാംപെയ്‌നറായ മോഡി ബീഹാറില്‍ 26 തെരഞ്ഞടുപ്പ് റാലികളിലാണ് പ്രസംഗിച്ചത്. ഒക്‌ടോബര്‍ രണ്ടിന് ബാങ്കയില്‍ നിന്ന് ആരംഭിച്ച മോഡിയുടെ റാലി നവംബര്‍ രണ്ടിന് ദര്‍ഭംഗയിലാണ് അവസാനിച്ചത്. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും തെരഞ്ഞെടുപ്പു റാലികളില്‍ നേരിട്ട് പങ്കെടുക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജൂലൈഓഗസ്റ്റ് മാസങ്ങളിലായി അദ്ദേഹം നാല് റാലികളിലും പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























