Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ടിപ്പുസുല്‍ത്താന്റെ ജന്മദിനാചരണത്തിന്റെ പേരില്‍ സംഘര്‍ഷം: കുടകില്‍ ഒരാള്‍ കൊല്ലപ്പെട്ടു

11 NOVEMBER 2015 08:11 AM IST
മലയാളി വാര്‍ത്ത.

ടിപ്പുസുല്‍ത്താന്റെ ജന്മദിനാചരണം നടത്താനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ബി.ജെ.പി. പ്രഖ്യാപിച്ച കുടക് ജില്ലാ ബന്ദില്‍ പരക്കെ സംഘര്‍ഷം. മടിക്കേരിയില്‍ പരിക്കേറ്റ വി.എച്ച്.പി. പ്രാദേശിക നേതാവ് മരിച്ചു. മറ്റൊരാള്‍ക്ക് വെടിയേറ്റു. സംഘര്‍ഷം കണ്ടുനിന്നയാള്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കുട്ടച്ചയാണ് (50) മരിച്ചത്. ആസ്?പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. തലയ്ക്ക് വെടിയേറ്റ മടിക്കേരി സ്വദേശി ശാഹുലിനെ (25) മൈസൂരുവിലെ സ്വകാര്യ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം കണ്ടുനിന്ന മടിക്കേരി സ്വദേശി രാജുവാണ് വീണുമരിച്ചത്.

ജന്മദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയവരും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മംഗളൂരു, തുമകൂരു, ചിക്കമഗളൂരു എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബെംഗളൂരുവില്‍ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പങ്കെടുത്ത ചടങ്ങിലേക്കും ബി.ജെ.പി. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. തുമകൂരുവില്‍ ആഘോഷപരിപാടിക്കെത്തിയ മന്ത്രി ടി.ബി. ജയചന്ദ്രയുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.
കുടക് ജില്ലയിലെ പലഭാഗങ്ങളിലും ജന്മദിനാചരണ അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി. വിരാജ്‌പേട്ടയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ രണ്ടുതവണ ലാത്തിച്ചാര്‍ജ് നടത്തി. കുശാല്‍നഗര്‍, നാക്‌പോക്ക്, സോമവാര്‍പേട്ട, സുണ്ടികുപ്പ, മാദാപുര്‍ എന്നിവിടങ്ങളില്‍ കടകള്‍ക്കുനേരേ അക്രമമുണ്ടായി.
മടിക്കേരിയില്‍ ലാത്തിച്ചാര്‍ജില്‍ 10 പേര്‍ക്ക് പരിക്കേറ്റു. 25ഓളം കടകള്‍ അക്രമികള്‍ തകര്‍ത്തു. വാഹനങ്ങള്‍ക്കുനേരേയും അക്രമമുണ്ടായി. സംഘര്‍ഷം കണക്കിലെടുത്ത് മടിക്കേരി, വിരാജ്‌പേട്ട, കുശാല്‍നഗര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ദക്ഷിണമേഖലാ ഐ.ജി. കെ.വി. സിങ്ങിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച രാവിലെ മടിക്കേരിയില്‍ ആഘോഷം തടയാന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ മടിക്കേരി ടൗണ്‍ഹാളില്‍ സംഘടിച്ചവരും ബന്ദ് അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യും മറ്റ് ഹൈന്ദവ സംഘടനകളും കുടക്, മംഗലാപുരം, ഉഡുപ്പി ജില്ലകളില്‍ ബുധനാഴ്ചയും ബന്ദിന് ആഹ്വാനംചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (4 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (5 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (5 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (6 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (8 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (9 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends