ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

ഇനി മുതല്‍ ടിക്കറ്റ് ചാര്‍ട്ട് പൂര്‍ത്തിയായി എന്ന് കരുതി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മടി കാട്ടേണ്ട കാര്യമില്ല. ഇനിമുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഈ മാസം 12(നാളെ) മുതല്‍ ഈ സൗകര്യം ലഭ്യമാകും.
ചാര്‍ട്ട് പ്രിപ്പയര്‍ ചെയ്യുന്ന സംവിധാനത്തിലും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് തവണ ഇനി ചാര്‍ട്ട് പ്രിപ്പയര്‍ ചെയ്യും. ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് തയ്യാറാക്കും രണ്ടാമത്തെയും അവസാനത്തെയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് തയ്യാറാക്കും.
ബര്‍ത്തിന്റെയും മറ്റും ലഭ്യത അനുസരിച്ചാവും ആദ്യ ചാര്‍ട്ട് തയ്യാറാക്കുക. ട്രെയിലിലെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കാനാവുമെന്നും ഇതിലൂടെ കൂടുതല്‍ വരുമാനമുണ്ടാവുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























