തീവണ്ടി നിര്‍ത്തുംമുമ്പ് ഇറങ്ങാന്‍ ശ്രമിച്ചയാള്‍ പ്ലാറ്റ്‌ഫോമില്‍ വീണ് മരിച്ചു

തീവണ്ടി നിര്‍ത്തുംമുമ്പ് ഇറങ്ങിയ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമില്‍ വീണ് മരിച്ചു. തമിഴ്‌നാട് വിഴുപുരം മഞ്ചുപുത്തൂര്‍ കള്ളകുറിച്ചി കാട്ടുകുട്ടൈയുടെ മകന്‍ പൂവന്‍ (55) ആണ് മരിച്ചത്. ഷൊറണൂര്‍ ജങ്ഷനില്‍ ചൊവ്വാഴ്ച കാലത്ത് ഒമ്പതുമണിക്കാണ് അപകടം.
കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്‌സ്?പ്രസ് തീവണ്ടിയിലെത്തി ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വീഴുകയായിരുന്നു. ഷൊറണൂര്‍ റെയില്‍വേ പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. ഷൊറണൂര്‍ റെയില്‍വേ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























