സൗദിയിലെ വെടിവയ്പ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്ക്

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ഖാത്തിഫില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അഞ്ജാതര്‍ നടത്തിയ വെടിവയ്പ്പിലാണ് ഒരു പൊലീസുകാരനും രണ്ട് ഇന്ത്യക്കാര്‍ക്കും പരുക്കേറ്റത്.
ഷിയാ ഭൂരിപക്ഷ പ്രദേശമാണ് ഖാത്തിഫ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്പ്. പരുക്കറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം ഇന്ത്യയിലെഏത് പ്രദേശത്ത് നിന്നുള്ളവരാണ് ആക്രമണത്തിന് ഇരയായതെന്ന് വ്യക്തമല്ല. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























