തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ 8 മരണം; 9 പേരെ കാണാതായി

തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ ഒന്‍പതുപേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മഴക്കെടുതിയില്‍ രണ്ടര വയസുകാരനുള്‍പ്പെടെ എട്ടു പേര്‍ ഇതിനോടകം മരിച്ചു.
വടക്കുകിഴക്കന്‍ മണ്‍സൂണിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണു ശക്തമായ മഴക്കു കാരണം. അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെയില്‍ , റോഡ് ഗതാഗത്തെയും മഴ സാരമായി ബാധിച്ചു. കേരളത്തിലേക്കുള്ളവ ഉള്‍പ്പെടെ ദീര്‍ഘ ദൂര ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണതു മൂലം തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ വൈദ്യുതി വിതരണവും താറുമാറായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























