തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം രമ്യ ഇനി ലോക്‌സഭയിലെ പ്രായം കുറഞ്ഞ എംപി

പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായാണ് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക രമ്യ. മുപ്പതുകാരിയായ രമ്യ പതിനഞ്ചാംലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ലക്ഷദ്വീപ് എം.പിയായ മുഹമ്മദ് ഹമ്ദുള്ള സയീദിനേക്കാളും ഏഴ് മാസം ഇളയതാണ്. 1982 ഏപ്രില്‍ 11നാണ് മുഹമ്മദ് സയീദ് ജനിച്ചത്. 1982 നവംബര്‍29നാണ് രമ്യയുടെ ജനനം.
എന്നാല്‍ ലോക്‌സഭയില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എം.പിയല്ല ഈ പ്രശസ്ത നടി. രമ്യയ്ക്ക് മുമ്പും നിരവധി പ്രായം കുറഞ്ഞ എം.പിമാര്‍ ലോക്‌സഭയില്‍ ഇടം നേടിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടന്ന മാണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു രമ്യ. 53,000 ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് രമ്യ വിജയിച്ചത്. ലോക്‌സഭയിലേക്ക് രമ്യയുടെ കന്നി മത്സരമാണ് ഇത്.
പത്ത് വര്‍ഷമായി സിനിമയില്‍ സജീവമാണ് രമ്യ. കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലെ ഇരുനൂറിലേറെ ചിത്രങ്ങളില്‍ രമ്യ നായികയായി വേഷമിട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയത്തോട് എന്നെന്നേക്കുമായി വിട പറയുമെന്ന് രമ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha