തമിഴ്‌നാട് മുന്‍ എംപി കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ മുന്‍ എംപി എന്‍.രാജേന്ദ്രന്‍ (62) കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്വന്തം തോക്കില്‍ നിന്നാണ് രാജേന്ദ്രനു വെടിയേറ്റിരിക്കുന്നത്. ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നു.
1999ല്‍ എഐഎഡിഎംകെ എംപിയായാണ് രാജേന്ദ്രന്‍ രാജ്യസഭയില്‍ എത്തിയത്. രാജേന്ദ്രന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























