അയോദ്ധ്യായാത്രയ്‌ക്ക് തുടക്കം, മറ്റൊരു അയോദ്ധ്യ ആകാതിരിക്കാന്‍ സര്‍ക്കാരും, തൊഗാഡിയയേയും അശോക് സിംഗാളിനേയും അറസ്റ്റ് ചെയ്തു

വിഎച്ച്പി ആഹ്വാനം ചെയ്ത അയോദ്ധ്യായാത്രക്ക് ഇന്ന് തുടക്കമാകും. മറ്റൊരു അയോദ്ധ്യാ പ്രശ്‌നമാകാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കാണ് ഒരുങ്ങുന്നത്. കരുതല്‍ നടപടിയായി ഉത്തര്‍പ്രദേശ് പോലീസ് വിഎച്ച്പി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു തുടങ്ങി. വിഎച്ച്പി നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍ എന്നവരെ പോലീസ് അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കി. അനുമതിയില്ലാത്തതിനാല്‍ യാത്ര തടയാന്‍ കര്‍ശന നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 350തോളം പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റുചെയ്തു.
പ്രവീണ്‍ തൊഗാഡിയയെ അയോധ്യയിലെ ഗോലാ ഖട്ടില്‍ നിന്നും അശോക് സിംഗാളിനെ ലഖ്നൗവിലെ വിമാനത്താവളത്തില്‍ നിന്നുമാണ് പോലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്. സിംഗാളിനെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനാണ് പോലീസ് പദ്ധതി.
അതേസമയം തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
യാത്ര തടയാന്‍ ശക്തമായ നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയോധ്യ പരിസരങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സരയു നദിയിലെ സ്‌നാനഘട്ടങ്ങള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണ്..
വിഎച്ച്പി നടത്തുന്ന യാത്ര തടഞ്ഞ് കൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. അതു കൊണ്ട് തന്നെ യാത്ര ഏതു വിധേനയും തടയിടാനാണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ വിലക്ക് മറിക്കടന്ന് യാത്ര നടത്തിയാല്‍ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. അയോധ്യ യാത്ര കടന്നുപോകുന്ന ആറ് ജില്ലകളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് വന്‍ സുരക്ഷാ സേനയേയും വിന്യാസിച്ചിട്ടുണ്ട്. യാത്ര ആരംഭിക്കുന്ന മഖോധയില്‍ പോലീസ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പ്രദേശം.
പദയാത്രയില്‍ അമ്പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാനാണ് വിഎച്ച്പി ശ്രമം. വര്‍ഗീയ വികാരം ഉണര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ച് യുപി സര്‍ക്കാര്‍ വിഎച്പി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാര്‍ സന്യാസിമാരെ സംഘടിപ്പിച്ചതിനു സമാനമായ ഒരുക്കം നടക്കുന്നത് കണക്കിലെടുത്താണിത്.
https://www.facebook.com/Malayalivartha