മടങ്ങി വരവ് ഗംഭീരം, അഞ്ച് മിനിറ്റിനുള്ളില്‍ വിറ്റഴിഞ്ഞത് 60,000 പാക്കറ്റുകള്‍

നിരോധിച്ചിരുന്ന മാഗിയുടെ തിരിച്ചുവരവ് അഞ്ച് മിനിറ്റിനുള്ളില്‍ 60,000 പാക്കറ്റുകള്‍ വിറ്റുകൊണ്ട്. മാഗിയുടെ തിരിച്ചുവരവ് ഇങ്ങനെയായിരിക്കുമെന്ന് മാഗി നിര്‍മ്മാതാക്കള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചുകാണില്ല. ഒസ്‌നാപ് ഡീലിലെ ഫഌഷ്‌സെയിലിലൂടെയാണ് മടങ്ങി എത്തിയ മാഗിയുടെ 60,000 പാക്കറ്റ് അഞ്ച് മിനിറ്റിനുള്ളില്‍ വിറ്റഴിഞ്ഞത്. ആദ്യ ബാച്ചില്‍ പുറത്തിറക്കിയ എല്ലാ പാക്കറ്റുകളും വിറ്റു തീര്‍ന്നതായി നെസ്റ്റ്‌ലെ അറിയിച്ചു.
ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ മാഗിയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് ഇത് നിരോധിച്ചത്.
ദീപാവലിക്ക് മുന്നോടിയായി ചില കടകളില്‍ മാഗി എത്തിയിരുന്നു. എന്നാല്‍ മാഗിയുടെ ഫഌഷ് സെയിലാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. നവംബര്‍ ഒമ്പതിനായിരുന്നു സ്‌നാപ്ഡീല്‍ വഴി മാഗി വാങ്ങാനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
സ്‌നാപ്ഡീലിലൂടെയുള്ള മടങ്ങിവരവ് ഹര്‍ഷാരവത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് ടോണി നവീന്‍ പറഞ്ഞു. മാഗിയുടെ വെല്‍ക്കം കിറ്റാണ് ദീപാവലി ദിനത്തില്‍ സ്‌നാപ്ഡീലിലൂടെ വിറ്റഴിച്ചത്. 12 പാക്കറ്റുകളായിരുന്നു ഒരു കിറ്റില്‍ ഉണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























