ശശി തരൂരിന് നുണ പരിശോധന, സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ചെന്ന്

സുനന്ദ പുഷ്‌കറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂരിന് നുണ പരിശോധന നടത്തണമെന്ന് ഡല്‍ഹി പോലീസ്. തരൂരിനെ വീണ്ടും ചോദ്യം ചെയ്ത ശേഷം നുണ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ശശി തരൂരിന് നുണ പരിശോധന നടത്താന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.
സുനന്ദ പുഷ്‌കര്‍ വിഷം ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന പരിശോധനാ ഫലം പുറത്തുവന്നത് കേസന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി ആയാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാകുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ആണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനകം മൂന്ന് തവണ തരൂരിനെ കേസില്‍ ചോദ്യം ചെയ്തിരുന്നു. അവസാന നടപടിക്രമമെന്ന നിലയിയാണ് നുണ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























