ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വകലാശാലയും ഇടം നേടി

ലോകത്തിലെ മികച്ച 100 എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വകലാശാലയും ഇടം പിടിച്ചു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ് സര്‍വകലാശാലകളുടെ പട്ടികയില്‍ 99-ാം സ്ഥാനത്തായി ഇടം നേടിയത്. ടൈംസ് ഹയര്‍ എജ്യൂക്കേഷനാണ് യൂണിവേഴ്‌സിറ്റികളുടെ റാങ്കിംഗ് പട്ടിക തയാറാക്കിയിരിക്കുന്നത്.
യുഎസ് ഇന്‍സ്റ്റിറ്റിയൂഷന്‍, സ്റ്റാന്‍ഫോര്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കോള്‍ടെക്, മസചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ സര്‍വകലാശാലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























