മൂംബൈ കൂട്ടബലാല്‍സംഗം മുഴുവന്‍ പ്രതികളും അറസ്റ്റില്‍

മൂംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്‌റ്റ് ചെയ്‌തു. നാലുപേരെയും മുംബൈയിലും പരിസരപ്രദേശത്തുനിന്നുമാണ് അറസ്റ്റുചെയ്തത്. അഞ്ചാമനെ ഞായറാഴ്ച കാലത്ത് ഡല്‍ഹിയില്‍വെച്ചാണ് പോലീസ് വലയിലാക്കിയത്.
പ്രതികളില്‍ ഒരാളായ ചാന്ദ് എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുള്‍ ശൈഖിനെ വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയിരുന്നു. വിജയ് ജാധവ്, സിറാജ് റഹ്മാന്‍ എന്നിവരെ ശനിയാഴ്ച അറസ്റ്റുചെയ്തു. കാസിം ബംഗാളി എന്ന നാലാമനെ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മധ്യമുംബൈയിലെ അഗ്രിപാഡയില്‍നിന്നും അഞ്ചാമനായ സലീം അന്‍സാരിയെ ഞായറാഴ്ച കാലത്തുമാണ് പിടിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറിനും 6.30നും ഇടയിലാണ് ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ പ്രമുഖ മാധ്യത്തിലെ ഫോട്ടോഗ്രാഫറായ യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ കൂടെ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. പഴയ പൊളിഞ്ഞ കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് ഇവരെ കണ്ട രണ്ട് യുവാക്കള്‍ അടുത്തുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. സഹപ്രവര്‍ത്തകനെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് മൊഴി.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
https://www.facebook.com/Malayalivartha