പാചകവാതക വില പ്രതിമാസം 10 രൂപവെച്ച് വര്‍ധിപ്പിക്കും

പാചകവാതക വില ഇനിയും ഉയരും. പ്രതിമാസം 10 രൂപവെച്ച് വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് അറിയുന്നു. ഇത്തരത്തില്‍ അല്ലെങ്കില്‍ മൂന്നുമാസം കൂടുമ്പോള്‍ 25 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതും, രൂപയുടെ മൂല്യം ഇടിഞ്ഞതും കാരണം അധിക ബാധ്യത നേരിടേണ്ടിവരുന്നുവെന്നാണ് വിലവര്‍ധനവിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. പാചകവാതകത്തിന്റെ സബ്‌സിഡി ഘട്ടംഘട്ടമായി വെട്ടിക്കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നേരത്തെ 9 ആയി വെട്ടിച്ചുരുക്കിയിരുന്നു.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍സബ്‌സിഡി വെട്ടിക്കുറയ്‌ക്കണമെന്ന് ഇതിനെ കുറിച്ച് പഠനം നടത്തിയ രത്തന്‍ ഖേല്‍ക്കര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. ഈ ശുപാര്‍ശ നടപ്പാക്കുന്നതിന്റെ ഭാഗമാണ് വിലവര്‍ധന.
https://www.facebook.com/Malayalivartha