സിനിമയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്; ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി രമ്യ സത്യപ്രതിജ്ഞ ചെയ്‌തു

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക രമ്യ ഇനി പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം. രമ്യ തിങ്കളാഴ്‌ചയാണ് ലോക്‌സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്‌തത്. ഉപതെരെഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യമണ്ഡലത്തില്‍ നിന്നാണ് രമ്യ ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ബാംഗ്ലൂര്‍ റൂറലില്‍ നിന്നും വിജയിച്ച ഡി.കെ സുരേഷും ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കന്നഡയിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്‌തത്. ജനതാദള്‍ എസിന്റെ പുട്ടരാജുവിനെ 67611 വോട്ടുകള്‍ക്കാണ് രമ്യ പരാജയപ്പെടുത്തിയത്. 2011ലാണ് യൂത്ത് കോണ്‍ഗ്രസിലൂടെ രമ്യ രാഷ്ട്രീയത്തില്‍ എത്തിയത്.
കന്നഡസിനിമയിലെ സുവര്‍ണതാരം എന്നറിയപ്പെടുന്ന രമ്യ 2003ലാണ് സിനിമയില്‍ എത്തിയത്. പുനീത് രാജ്‌കുമാര്‍ നായകനായ അഭി ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴ്, തെലുങ്കു സിനിമകളിലും തന്റെ കഴിവ് തെളിയിച്ചു. രണ്ട് തവണ മികച്ച നായികയ്‌ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും രമ്യ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha