മദനിയുടെ കേസ് ഗൗരവമുള്ളത്... ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി, സുപ്രീം കോടതിയെ സമീപിക്കാം

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. മദനിയുടെ കേസ് ഗൗരവമുള്ളതാണെന്നും വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. ഇത് അഞ്ചാം തവണയാണ് മദനിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും സ്വന്തം ചെലവില്‍ ചികിത്സക്കായി ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മദനിയുടെ ഹര്‍ജി. മദനിക്ക് പതിനൊന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായ തുടര്‍ചികിത്സ സ്വീകരിക്കാന്‍ മദനി തയ്യാറായില്ലെന്നും വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജാമ്യഹര്‍ജി പരിഗണിക്കവെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ചു ദിവസത്തെ ഇടക്കാവ ജാമ്യം മദനിക്ക് അനുവദിച്ചിരുന്നു. 2008ല്‍ നടന്ന ബാഗ്ലൂര്‍ സ്‌ഫോടന കേസിലാണ് മദനി തടവുശിക്ഷ അനുഭവിക്കുന്നത്. എന്നാല്‍ കേസില്‍ മദനിയുടെ പങ്ക് തെളിയിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha