വഡോധരയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു

ഗുജറാത്തിലെ വഡോധരയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് മലയാളിയടക്കം ഏഴുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. 35 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി മാധവന്‍നായരാണ് മരിച്ച മലയാളി. വഡോധരയിലെ അല്‍ട്ടാഡ്രെ മേഖലയിലാണ് കെട്ടിടങ്ങളാണ് തകര്‍ന്നത്. വഡോധര അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തില്‍ 14 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാലുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏറെ പഴക്കമില്ലാത്ത കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha