സിന്ധുരക്ഷക് ദുരന്തം; രണ്ടുമലയാളികളടക്കം നാലു പേരെ തിരിച്ചറിഞ്ഞു

നാവികസേനയുടെ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷക് ദുരന്തത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പടെ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി വിഷ്‌ണു വിശ്വംഭരന്‍, തിരുവനന്തപുരം സ്വദേശി ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഓഗസ്റ്റ് 13 അര്‍ധ രാത്രിയില്‍ അന്തര്‍വാഹിനിയില്‍ സ്‌ഫോടനമുണ്ടാകുകയായിരുന്നു. അപകടത്തില്‍ നാല് മലയാളികള്‍ അടക്കം 18 നാവികരാണ് മരിച്ചത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha