ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച... വ്യോമ, റെയില്‍ ഗതാഗതം താറുമാറില്‍, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച... വ്യോമ, റെയില്‍ ഗതാഗതം താറുമാറില്‍, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി. നിരവധി വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകളോളം വൈകി.
തുടര്‍ച്ചയായ മഞ്ഞുവീഴ്ച കാരണം ദൃശ്യപരത 200 മീറ്റര്‍ മാത്രമാണെന്ന് ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. എല്ലാ വിമാനങ്ങളും വൈകി. അസൗകര്യവും തിരക്കും ഒഴിവാക്കാനായി വിമാനത്താവളത്തിലേക്ക് വരുന്നതിന് മുമ്പ് എയര്‍ലൈനുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം എല്ലാ വീടുകളും കെട്ടിടങ്ങളും കനത്ത മഞ്ഞുവീഴ്ചയില്‍ മൂടപ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലെ മാണ്ഡി ലോറന്‍, സാവ്ജിയാന്‍ എന്നിവയുള്‍പ്പെടെ നിരവധി റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha