ഉത്തരേന്ത്യയില്‍ അതിശൈത്യം.... ഹിമാചല്‍ പ്രദേശില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ രണ്ടു മരണം.. ഒരാളെ കാണാതായി

ഹിമാചല്‍ പ്രദേശില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍സിന്റെ രണ്ട് തൊഴിലാളികള്‍ മരണപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. . ഈ വര്‍ഷം ഉത്തരേന്ത്യയില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്.
കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. താപനില വ്യത്യാസപ്പെടുന്നതും ദൂരക്കാഴ്ച കുറവായതുമാണ് കാരണം.
രാം ബുദ്ധ(19), രാകേഷ് എന്നിവരാണ് മരിച്ചത്. കാണാതായത് ഒരു നേപ്പാളി സ്വദേശിയെ ആണെന്നും അധികൃതര്‍ അറിയിച്ചു.
ഇയാള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും തുടരുമെന്നും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ലാഹൗള സബ്ഡിവിഷനില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ശ്രിന്കുല ചുരത്തിന് സമീപത്തും കഴിഞ്ഞ ദിവസം ഹിമപാതം സംഭവിച്ചിരുന്നു. ഇതില്‍ അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിരുന്നു.
https://www.facebook.com/Malayalivartha