കാശ്‌മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാശ്‌മീരില്‍ നാല് ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്‌ച അര്‍ധ രാത്രിയാണ് തീവ്രവാദികള്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കൂടുതല്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടോ എന്നറിയാന്‍ സൈന്യം സ്ഥലത്ത് തെരെച്ചില്‍ നടത്തുകയാണ്.
പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ച ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ താവ്രവാദികളാണ് കൊല്ലപ്പെട്ടവര്‍. രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha