തെലുങ്കാന പ്രശ്‌നത്തില്‍ ലോക്‌സഭ തടസ്സപ്പെട്ടു; 9 എം.പിമാരെ സസ്‌പെന്റ് ചെയ്‌തു

തെലുങ്കാന പ്രശ്‌നത്തില്‍ ലോക്‌സഭയില്‍ വീണ്ടും പ്രതിഷേധം. ഐക്യ ആന്ധ്രാവാദം ഉന്നയിച്ച് പ്രതിഷേധം നടത്തിയ 9 എം.പിമാരെ സ്‌പീക്കര്‍ മീരാകുമാര്‍ പുറത്താക്കി. അഞ്ച് കോണ്‍ഗ്രസ് എം.പിമാരേയും നാല് ടി.ഡി.പി അംഗങ്ങളുമാണ് പ്രതിഷേധം നടത്തിയത്. സഭ തടസപ്പെടുത്തരുതെന്ന് സ്‌പീക്കര്‍ നിരവധി തവണ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ തയാറായില്ല. തുടര്‍ന്നാണ് സ്‌പീക്കര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുമണിവരെ സഭ നിര്‍ത്തിവെച്ചു.
നേരത്തെ തെലുങ്കാന വിഷയത്തില്‍ സഭ തടസപ്പെടുത്തിയതിന് സ്‌പീക്കര്‍ 12 എംപിമാരെ അഞ്ച് സിറ്റിംഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സഭയിലെത്തിയ അംഗങ്ങള്‍ വീണ്ടും വിഷയത്തില്‍ പ്രതിഷേധം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha