പെട്രോള്‍ പമ്പുകളുടെ സമയ നിയന്ത്രണം; നിര്‍ദേശം സര്‍ക്കാര്‍ തള്ളി

രാജ്യത്തെ വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്‌ക്കാന്‍ രാത്രിയില്‍ പമ്പുകള്‍ അടച്ചിടണമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ പെട്രോള്‍ പമ്പുകളുടെ സമയം ക്രമീകരിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം തള്ളിയതോടെ പമ്പുകള്‍ രാത്രി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്‌തമാക്കി. ഇത് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം മാത്രമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ ഉപയോഗം കുറയ്‌ക്കാന്‍ പെട്രോള്‍ പമ്പുകളുടെ സമയം വെട്ടിച്ചുരുക്കാനായിരുന്നു നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha