ബെംഗളൂരു എഫ് സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ കിരീടം സ്വന്തമാക്കി

2022-23 സീസണ്‍ ഐ.എസ്.എല്‍ കിരീടം മോഹന്‍ ബഗാന്. ഫൈനലില്‍ ബെംഗളൂരുവിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തറപറ്റിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2 ഗോളുകള്‍ അടിച്ച് ഇരു ടീമും സമനില പാലിച്ചു. തുടര്‍ന്ന് വന്ന ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന്‍ 4-3ന് വിജയിച്ചു.
ഷൂട്ടൗട്ടില്‍ എടികെ മോഹന്‍ ബഗാനായി ദിമിത്രി പെട്രാഡോസ്, ലിസ്റ്റന്‍ കൊളാസോ, കിയാന്‍ നസ്സീറി, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, റോയ് കൃഷ്ണ, സുനില്‍ ഛേത്രി എന്നിവര്‍ ഗോള്‍ നേടിയെങ്കിലും, ബ്രൂണോ റാമിറസിന്റെ കിക്ക് എടികെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തടുത്തിട്ടു.
അവസാന കിക്കെടുത്ത പാബ്ലോ പെരസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.ഐഎസ്എല്‍ ജേതാക്കളായ എടികെ മോഹന്‍ ബഗാന് പാരിതോഷികമായി 6 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് 2.5 കോടി രൂപയും ലഭിക്കും. 30 മിനുറ്റ് അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടിയിരുന്നില്ല.
https://www.facebook.com/Malayalivartha