വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി ജഡ്‌ജിമാര്‍ അല്ലാത്തവരേയും നിയമിക്കാം-സുപ്രീം കോടതി

ജഡ്‌ജിമാര്‍ അല്ലാത്തവരേയും വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി നിയമിക്കാമെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജഡ്‌ജിമാര്‍ മാത്രം മതിയെന്നായിരുന്നു സുപ്രീം കോടതിയുടെ ആദ്യ ഉത്തരവ്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്.
2012 സെപ്‌റ്റംബര്‍ 13നായിരുന്നു കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തലവന്മാരായി ഹൈക്കോടതി ചീഫ്‌ജസ്റ്റിസിനേയോ സുപ്രീം കോടതി ജഡ്‌ജിമാരേയോ മാത്രമേ നിയമിക്കാവൂ എന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ ജുഡീഷല്‍ പശ്ചാത്തലമുള്ളവര്‍ കുറവായതിനാല്‍ അവരെ കണ്ടെത്തി നിയമിക്കാന്‍ കഴിയുന്നില്ലെന്നും ഇത് വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha