അമ്മയുടെ പിറന്നാളിന് ആശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല... പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

അമ്മയുടെ പിറന്നാളിന് ആശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ സമയമായപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡനോട് ഫോണ്‍ ചോദിച്ചു. എന്നാല്‍ നല്‍കില്ല എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ തറപ്പിച്ചു പറഞ്ഞു.
ഇതിനെതുടര്‍ന്ന് 14 വയസ്സുള്ള പൂര്‍വ്വജ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ജൂണിലാണ് ബാംഗ്ലൂരുവിലെ ഹെസക്കോട്ട് സ്വദേശിയായ പൂര്‍വ്വജ് എന്ന വിദ്യാര്‍ഥി ആണ് മരിച്ചത്. ബാംഗ്ലൂര്‍ ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കിനിയയിലെ ശാരദ വിദ്യാനികേതനില്‍ ആണ് ഈ സംഭവം നടന്നത്. അമ്മയെ ആശംസിക്കുന്നതിനായി കൗമാരക്കാരന്‍ വാര്‍ഡനോട് മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഫോണ്‍ നല്‍കിയില്ല.
ശനിയാഴ്ച അര്‍ധരാത്രിയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ പൂര്‍വ്വജിനെ മരിച്ചനിലയില്‍ കാണുകയും, മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ പിന്നീട് ഹോസ്റ്റലില്‍ എത്തി കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
സഹപാഠികള്‍ പറയുന്നത് ജൂണ്‍ 11 ആകാന്‍ വേണ്ടി അവന്‍ കാത്തിരിക്കുകയായിരുന്നു. കാരണം അന്ന് അവന്റെ അമ്മയുടെ ജന്മദിനമാണ്. രാത്രി 12 മണിക്ക് തന്നെ അമ്മയെ വിളിച്ച് ആശംസിക്കണമെന്ന് ഒരു മാസത്തിലേറെയായി കൂട്ടുകാരോട് പറഞ്ഞു കൊണ്ടേയിരുന്നു. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍. അമ്മയുടെ ജന്മദിനം നല്ല ആഘോഷമാക്കി മാറ്റണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. അവന്‍ വീട്ടില്‍ ഇല്ലായിരുന്നുവെങ്കിലും അതിനുള്ള തയ്യാറെടുപ്പുകളെല്ലാം അവന്‍ നടത്തിയിരുന്നുവത്രേ. എന്നാല്‍ രാത്രി 12 മണിക്ക് വിളിക്കണം എന്നത് അവന് നിര്‍ബന്ധമായിരുന്നു.
അമ്മയുടെ ജന്മദിനം ജൂണ്‍ 11 നായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അവനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും വാര്‍ഡന്‍ പൂര്‍വ്വജിനെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം പൂര്‍വ്വജ് തൂങ്ങിമരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഹാപ്പി ബര്‍ത്‌ഡേ അമ്മ, ഐ ലവ് യു അമ്മ, ഞാന്‍ മ,രി,ക്കു,ക,യാണ്. ദയവായി സന്തോഷമായിരിക്കുക.ഈ സ്‌കൂളില്‍നിന്ന് എന്റെ ഫീസ് തിരികെ വാങ്ങുക. ദയവായി സന്തോഷിക്കു എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha