കല്‍ക്കരിപ്പാടം; സര്‍ക്കാരിന് ഒന്നും മറച്ചുവെയ്‌ക്കാനില്ല-പ്രധാനമന്ത്രി

കല്‍ക്കരിപ്പാടവുമായി സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്‌ക്കാനില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കാണാതായ ഫയലുകള്‍ കണ്ടെത്താനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുമെന്നും സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി ഫയലുകള്‍ ഇതിനോടകം കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ വിഷയത്തില്‍ പ്രസ്‌താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.
അതേസമയം പ്രധാനമന്ത്രിയുടെ വിശദീകരണം തൃപ്‌തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു.തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു.
ടു.ജി കേസില്‍ അന്വേഷണത്തെ സഹായിക്കുകയെന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സി.എ.ജിക്കും പിന്നീട് സിബിഐയ്‌ക്കും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്‌തിട്ടുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ ബില്ല് പാസായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയിരുന്നതായാണ് പ്രതിപക്ഷത്തിന്റെ വാദം. ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും ബിഎസ്‌പി നേതാവ് മായാവതി ചോദിച്ചു.
https://www.facebook.com/Malayalivartha