ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ ഹര്‍ജി സുപ്രീം കോടതിയില്‍

ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ ഹര്‍ജി സുപ്രീം കോടതിയില്‍.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരനാണ് ഹര്‍ജി നല്‍കിയത്.
മാനനഷ്ടക്കേസില്‍ ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികം വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013ലെ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പുനഃപരിശോധനയാണ് ആഭാ മുരളീധരന്‍ ലക്ഷ്യമിടുന്നത്.
'മോദി' പരാമര്‍ശത്തിലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയ കാര്യവും ആഭാ മുരളീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുന്‍പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha