ഖുശ്ബുവിന്റെ 'മോദി'യും അഴിമതിക്കാരന്‍ അടുപ്പക്കാര്‍ക്ക് അടുപ്പിലും...

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കുകയും ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ തിരിച്ചടിച്ച് ബി,ജെ.പി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ്. മോദി എന്നതിന്റെ അര്‍ത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള ഖുശ്ബുവിന്റെ 2018ലെ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ സജീവമായി പോസ്റ്റ് പ്രചരിക്കുകയാണ്.
കള്ളന്മാര്‍ക്കെല്ലാം എങ്ങനെ മോദി എന്ന പേരുവന്നു എന്ന പ്രസ്താവനയാണ് രാഹുലിനെതിരെ ശിക്ഷ വിധിക്കുന്നതിലേക്കും അയോഗ്യനാക്കുന്നതിലേക്കും നയിച്ചത്. രാഹുലിനെതിരെയുള്ള കേസ് പരാതിക്കാരന്‍ ആദ്യം പിന്‍വലിച്ചതും പിന്നീട് പുതിയ മജിസ്‌ട്രേറ്റ് വന്നപ്പോള്‍ കുത്തിപൊക്കി രാഹുലിന് ശിക്ഷ വാങ്ങി കൊടുക്കുകയായിരുന്നു. ശിക്ഷ വിധിച്ച കോടതി തന്നെ അപ്പീലിന് ഒരു മാസത്തെ സമയവും അനുവദിച്ചിരുന്നു. അപ്പീലിന് അനുമതി കിട്ടിയാല്‍ വിധി താല്കാലികമായി മരവിക്കുമെന്നതാണ് സാധാരണ രീതി. എന്നാല്‍ വിധി വന്ന മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുലിനെ അയോഗ്യനാക്കിയുള്ള ഉത്തരവും പുറത്തു വരികയാണുണ്ടായത്.
2018ല്‍ ഖുശ്ബു കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമര്‍ശനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. ഈ സാഹചര്യത്തില്‍ നിലവില്‍ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്.
അവിടെയും മോദി, ഇവിടെയും മോദി, എവിടെ നോക്കിയാലും മോദി. മോദി എന്നാല്‍ അഴിമതിക്കാരന്‍. അതിനാല്‍ നീരവ്, ലളിത്, നമോ സമം അഴിമതി എന്നായിരുന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇത്തരമൊരു ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.അതേസമയം, രാഹുല്‍ ഗാന്ധി അയോഗ്യനായതിന് ശേഷം ഖുശ്ബുവിന്റെ പ്രതികരണം ഇങ്ങനെയാണ്. നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടെയും എത്തിക്കില്ല- ഖുശ്ബു ട്വീറ്റ് ചെയ്തു. ഖുശ്ബുവിനെതിരെ മോദി സമുദായക്കാരെ കൊണ്ട് കേസ് കൊടുപ്പിക്കുന്നതിനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആര് ശബ്ദിച്ചാലും അവരെ ജയിലിലടയ്ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നട്ത്തി വരുന്നത്. വിവാദായ വിഷയങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പോലും മറുപടി പറയാതെ വാക് ചാതുര്യം കൊണ്ട് തടതപ്പി പോകുന്ന പ്രധാനമന്ത്രിയുടെ ഇത്തരം നടപടികള്‍ പരക്കെ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിപ്പിക്കുന്നവരെ പോലും ജയിലാക്കിയിരിക്കുകയാണ്. ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ മോദിയുടെ ഭരണത്തിനെതിരെ സംസാരിച്ചാല്‍ പോലും കേസാകുമെന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മോദിയെ വിമര്‍ശിച്ചു കൊണ്ടാണ് സിനിമതാരമായിരുന്ന ഖുശ്ബ് കോണ്‍ഗ്രസില്‍ എത്തിയത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലെ താരമുഖവുമായിരുന്നു. പ്രചരണ പരിപാടികളിലെല്ലാം മോദിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്താത്തതില്‍ ഖുശ്ബുവിന്റെ പ്രതീക്ഷകള്‍ ഇല്ലാതായി. കുറച്ചു കാലം മാറിനിന്നിട്ട് പെട്ടെന്നൊരു ദിവസം ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വരുമാനം സംബന്ധിച്ച് തെറ്റായി വിവരങ്ങള്‍ നല്കിയെന്ന് കാട്ടി ഇന്‍കംടാക്‌സ് വിഭാഗത്തിന്റെ കേസുകളുണ്ടാകുമെന്ന് ഭയന്നാണ് ബിജെപിയിലേയക്ക് ഓടിയതെന്നും ആരേപണമുയരുന്നുണ്ട്. അടുത്ത കാലം വരെ ബിജെപിയിലും വേണ്ടത്ര ശ്രദ്ധകിട്ടിയിരുന്നില്ല. എന്നാലിപ്പോള്‍ ദേശീയ വനിത കമ്മിഷന്‍ അംഗമാക്കി .
മോദി സമൂദായത്തിനെതിരെ രാഹുല്‍ പറഞ്ഞതിനേക്കാള്‍ അല്പം കൂടി കടുപ്പിച്ചാണ് ഖുശ്ബ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ അമൃത് പാല്‍ സിംഗിന് പോലും വിശുദ്ധ പദവി കിട്ടുമോയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.
https://www.facebook.com/Malayalivartha