സൈബർ ലോകത്ത് സവർക്കർ വീര്യം

ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വീര സവർക്കിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ സവർക്കർ തരംഗം പ്രടമാകുന്നു.
. വീർ വിനായക് ദാമോദർ സാവർക്കർ ജനഹൃദയങ്ങളിൽ അജയ്യനായി ജീവിക്കുന്നു എന്ന് വിളിച്ചോതിക്കൊണ്ട് ലക്ഷക്കണക്കിന് പേർ ത്നങ്ങളുടെ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റി. മുംബൈയിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വെച്ച സോഷ്യൽ മീഡിയ ക്യാംപെയ്ൻ സംസ്ഥാനാതിർത്തിയും കടന്ന് കത്തിക്കയറുകയാണ്. 90 ലക്ഷം പേരാണ് ഫേസ്‌ബുക്കിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുടരുന്നത്.ട്വിറ്ററിൽ അദ്ദേഹത്തിനെ 58 ലക്ഷം പേര് പിന്തുടരുന്നുണ്ട്. കുങ്കുമ വർണ്ണ പശ്ചാത്തലത്തിൽ മീ സാവർക്കർ എന്ന് എഴുതിയ ശേഷം അതിൽ വീർ സാവർക്കറുടെ ചിത്രവും ചേർത്ത മനോഹരമായ പുതിയ പ്രൊഫൈൽ പിക്ച്ചർ ആണ് ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയതായി ചേർത്തത്. മറാത്തിയിൽ മീ സാവർക്കർ എന്ന് പറഞ്ഞാൽ ഞാനാണ് സാവർക്കർ എന്നാണ് അർഥം.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ,മഹാരാഷ്‌ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ഭവൻകുലെ തുടങ്ങി മഹാരാഷ്‌ട്രയിലെ ഏതാണ്ടെല്ലാ ബിജെപി – ശിവസേന നേതാക്കളും അണികളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ മാറ്റി വീർ സവർക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അത് പതുക്കെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇതേതുടർന്ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങളിലും വീർ സാവർക്കർ പ്രൊഫൈൽ ഫോട്ടോ ക്യാംപെയ്ൻ തരംഗമാകുന്നുണ്ട് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്നാഥ് ഷിൻഡെയും തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ മാറ്റിയപ്പോൾ അതിനു പിൻതുണയുമായി ഏത്തിയത് നിരവധി മലയാളികളാണ്. വീർ സാവർക്കർക്ക് പിന്തുണയുമായി മലയാളത്തിലുള്ള നിരവധി കമെന്റുകളാണ് ഈ പോസ്റ്റുകളിൽ കാണുവാൻ കഴിയുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ മലയാളികൾ ഈ വീർ വിനായക് ദാമോദർ സാവർക്കർ പ്രൊഫൈൽ ഫോട്ടോ ക്യാംപെയ്ൻ ഏറ്റെടുക്കും എന്നാണ് സൂചനകൾ.
ഇതിനിടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ച വീർ സാവർക്കർ ഗൗരവ് യാത്ര ഒരു വാൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മഹാരാഷ്‌ട്രയിലെ എൻ ഡി എ. ഓരോ നിയമസഭാ മണ്ഡലങ്ങളിലും യാത്രയുടെ വിജയത്തിനായുള്ള കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു.
മറ്റൊരു സംഭവവികാസത്തിൽ രാഹുലിന്റെ സാവർക്കർ വിരുദ്ധ പ്രസ്‍താവനക്കെതിരെ ശരദ് പവാറും രംഗത്തു വന്നു. നേരത്തെ ഉദ്ദവ് താക്കറെയും രാഹുലിന്റെ അപക്വമായ നിലപാടിനെതിരെ ശബ്ദം ഉയർത്തിയിരുന്നു.
വനിതാ ശിശു വികസന മന്ത്രി മംഗൾ പ്രഭാത് ലോധ, ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ, മുംബൈ ബിജെപി യൂണിറ്റ് മേധാവി ആശിഷ് ഷെലാർ തുടങ്ങി നിരവധി ബിജെപി നേതാക്കൾ സവർക്കറുടെ ചിത്രം അപ്‌ലോഡ് ചെയ്തുകൊണ്ട് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. മുഖ്യമന്ത്രി ഷിൻഡെക്കു പുറമെ വ്യവസായ മന്ത്രി ഉദയ് സാമന്ത്, എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി, ആരോഗ്യ മന്ത്രി താനാജി സാവന്ത് എന്നിവരുൾപ്പെടെയുള്ള ശിവസേന നേതാക്കളും സവർക്കറിനെ പ്രൊഫൈലിൽ ഉൾപ്പെടുത്തി. ‘മി സവർക്കർ’ (ഞാൻ സവർക്കർ) അല്ലെങ്കിൽ ‘ആംഹി സാരെ സവർക്കർ’ (നമ്മളെല്ലാം സവർക്കർ) എന്നീ വാക്കുകളും ഡിപികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രകാശനംചെയ്ത വി ഡി സവർക്കറുടെ തപാൽ സ്റ്റാമ്പും ഇപ്പോൾ സമൂഹമാധ്യങ്ങളിൽ കൂടുതലായി പതിയുന്നുണ്ട്. ഇതുകൂടാതെ സവർക്കറടെ കാലഘട്ടം വിവരിക്കുന്ന പ്രിയദർശൻ്റെ കാലാപാനി എന്ന പഴയ സിനിമയു ം ഇപ്പോൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നതും മറ്റൊരു വിശേഷംതന്നെ..
https://www.facebook.com/Malayalivartha