കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനിട്ട് പണിവെച്ച് മോദി

രാഹുലിനെ പത്മവ്യൂഹത്തിലാക്കി നരേന്ദ്ര മോദി. കുരുക്കില്‍ നിന്ന് ഊരാക്കുടുക്കിലേക്ക് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കുറച്ച് ദിവസം മുന്‍പ് പ്രധാനമന്ത്രി പറഞ്ഞത് രാഹുലിന് എതിരെയുള്ള മൂര്‍ച്ചയുള്ള ആയുധം. രാഹുല്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് ബസവേശ്വരനെ അധിക്ഷേപിച്ചുവെന്ന മോദിയുടെ പരാമര്‍ശം രാഹുലിനെ പൊള്ളിക്കും. കര്‍ണ്ണാടക ബുദ്ധനെന്നാണ് ബസവേശ്വരനെ വിശേഷിപ്പിക്കുന്നത്. തലമുറകളെ സ്വാധീനിച്ച ചരിത്ര പുരുഷനാണ് ബസവേശ്വരന്‍. ജാതീയതയ്‌ക്കെതിരെ പോരാടിയ കന്നടികര്‍ക്ക് ദൈവതുല്യന്‍. അങ്ങനെയുള്ള ബസവേശ്വരനെ രാഹുല്‍ അധിക്ഷേപിച്ചെന്ന പ്രസ്താവന അടുത്ത കേസിനുള്ള വകയാണ്.
ജനാധിപത്യത്തിന് അടിക്കല്ലിട്ടതു ബസവേശ്വരനാണെന്നും താന്‍ നേരത്തേ ലണ്ടനില്‍ ബസവേശ്വര പ്രതിമ അനാഛാദനം ചെയ്തിട്ടുണ്ടെന്നും അതേ ലണ്ടനില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അധിക്ഷേപിച്ചതിലൂടെ രാഹുല്‍! ബസവേശ്വരനെ അപമാനിച്ചെന്നുമായിരുന്നു വിശദീകരണം. ജനാധിപത്യ വക്താക്കാളായ കോണ്‍ഗ്രസ്സിന്റെ ഇളമുറക്കാരന്‍ നവോത്ഥാന നായകനെ അധിക്ഷേപിക്കുന്നത് പൊറുക്കാനാകുന് തെറ്റല്ല. അതു ശരിയാണല്ലോയെന്നു കര്‍ണാടകയിലെ ലിംഗായത്തുകളില്‍ ഒരാള്‍ക്കു തോന്നിയാല്‍ മതി, രാഹുല്‍ പെട്ടതു തന്നെ. കര്‍ണ്ണാടകയില്‍ രാഹുലും കോണ്‍ഗ്രസ്സും വിയര്‍ക്കും. കൃത്യമായ പൂട്ടാണ് മോദി ഇട്ടിരിക്കുന്നത്.
വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവേശ്വരന്‍. അദ്ദേഹം കന്നടികര്‍ക്ക് ദൈവതുല്യനാണ്. അതുകൊണ്ട് തന്നെ രാഹുലിന്റെ പരമാര്‍ശം പൊല്ലാപ്പാകാനും സാധ്യതയുണ്ട്. അവിടെ കൃത്യമായ രാഷ്ട്രീയമാണ് മോദി പുറത്തെടുത്തത്. സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ മാനവികതയുടെ ആശയങ്ങള്‍ക്കുവേണ്ടി ബസവേശ്വരന്‍ നിലകൊണ്ടു. ചാതുര്‍വര്‍ണ്യവ്യവസ്ഥയും അയിത്തവും അനാചാരങ്ങളും ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകളും ക്രൂരപീഡനങ്ങളും നേരില്‍ക്കണ്ട കൗമാരമായിരുന്നു അദ്ദേഹത്തിന്റെത്. രാജകുമാരനായി പിറന്നെങ്കിലും സഹജീവികളുടെ ദുഃഖത്തിന്റെ ഹേതു അന്വേഷിച്ചു കൊട്ടാരം വിട്ടിറങ്ങി തിന്മകള്‍ക്കെതിരെ പോരാടിയ ബുദ്ധനെ അനുസ്മരിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജനങ്ങള്‍ക്കായ് ശബ്ദമുയര്‍ത്തിയ കരുത്തുറ്റ ഭരണാധികാരി.
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീവിമോചന ആശയങ്ങളുടെ ഉപജ്ഞാതാവായിരുന്നു ബസവേശ്വരന്‍. സ്ത്രീമുന്നേറ്റം സ്ത്രീവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം പ്രചരിപ്പിച്ചു. 'സ്ത്രീകളുടെ മോചനം നമ്മുടെ പ്രഥമവാക്കും ലക്ഷ്യവുമാകട്ടെ' എന്ന് ഉദ്‌ഘോ ഷിച്ചു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് ജീവിക്കാനാവശ്യമായ തൊഴില്‍ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിധവാവിവാഹം പ്രചരിപ്പിച്ചു. സതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മനുഷ്യന്‍ മനുഷ്യനോ ട് കാട്ടാവുന്ന ഏറ്റവും നികൃഷ്ടമായ ക്രൂരതകളില്‍ ഒന്നാണ് സതി എന്ന് പ്രഖ്യാപിച്ചു. മംഗലവാടി രാജ്യത്ത് സതി നിരോധിച്ച് യാഥാസ്ഥിതികരെ ഞെട്ടിച്ചു. ഇന്ത്യയില്‍ സതിസമ്പ്രദായം നിരോധിച്ച ആദ്യ ഭരണാധികാരി എന്ന കീര്‍ത്തി ബസവേശ്വരന് അവകാശപ്പെട്ടതാണ്. അങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി ശക്തമായ് നിന്ന സാമൂഹിക പരിഷ്‌കര്‍ത്താവാണ് അദ്ദേഹം. അങ്ങനെയുള്ള ബസവേശ്വരനെ രാഹുല്‍ അധിക്ഷേപിച്ചു എന്ന് കര്‍ണ്ണാടകയില്‍ തന്നെ മോദി പ്രസംഗിച്ചത് കുരുക്ക് തന്നെയാണ്. രാഹുലിന്റെ പ്രസംഗങ്ങളിലെ ഓരോ വാക്കിനെയും മറ്റാരെയുംകാള്‍ ഗൗരവത്തിലെടുക്കുന്നതു ബിജെപിയാണ്. ശത്രുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയും അവയിലെ അപകീര്‍ത്തിസാധ്യത കണ്ടെത്തുകയും ചെയ്യുക ഏതൊരു പാര്‍ട്ടിക്കും നേതാവിനും ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, സല്‍പേരാണ് രാഷ്ട്രീയക്കാരുടെ അടിസ്ഥാനമൂലധനം.
https://www.facebook.com/Malayalivartha