കണ്ണീര്‍ക്കാഴ്ചയായി.... വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത്തിനാലു വയസ്സുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി...സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കണ്ണീര്‍ക്കാഴ്ചയായി.... വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത്തിനാലു വയസ്സുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി...സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലെ സാകിര്‍ നഗറില്‍ ഖ്വാര്‍സിയിലാണ് സംഭവം നടന്നത്. അച്ഛനെ 38 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 47 തവണയാണ് വിദ്യാര്‍ഥി കുത്തിയെന്നാണു സൂചനകള്‍. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ഘുലാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
പിതാവ് മുഹമ്മദ് ഇസഹാഖ് (60), മാതാവ് ഷെഹ്‌സാദി ബീഗം (58) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവരും 18-30 വയസ്സിന് ഇടയിലുള്ള മറ്റു മൂന്നു മക്കളും ഖ്വാര്‍സിയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു. പ്രദേശത്തെ ഒരു പള്ളിയിലെ ഇമാം ആയിരുന്നു മുഹമ്മദ് ഇസഹാഖ്.
റാംപുരില്‍ ജീവിച്ചിരുന്ന കുടുംബം കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനായാണ് ഇങ്ങോട്ടു മാറിയതെന്ന് വീട്ടുടമസ്ഥന്‍ മുഹമ്മദ് സലീം പറഞ്ഞു. ഇസഹാഖും ഭാര്യയും നല്ല മനുഷ്യരായിരുന്നുവെന്നും ഘുലാമുദ്ദീന് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഘുലാമുദ്ദീെനന്നും രാത്രിയില്‍ പെട്ടെന്ന് എഴുന്നേറ്റ് കത്രിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നും ഇസഹാഖിന്റെ മൂത്ത മകന്‍ മെഹ്‌സാബീന്‍ (30) അറിയിച്ചു. മാതാപിതാക്കളുടെ കരച്ചില്‍ കേട്ട് മറ്റു കുട്ടികളും എഴുന്നേറ്റ് ബഹളം വച്ചതോടെ അയല്‍ക്കാരും സ്ഥലത്തെത്തി.
എന്നാല്‍ ആരുടെയും വാക്കുകള്‍ക്കു ചെവിനല്‍കാതെ ഘുലാമുദ്ദീന്‍ മാതാപിതാക്കള്‍ മരിക്കുന്നതുവരെ കുത്തിക്കൊണ്ടേയിരുന്നു. ഘുലാമുദ്ദീനെ അറസ്റ്റ് ചെയ്ത പൊലീസ്, കുത്താന്‍ ഉപയോഗിച്ച കത്രികയും കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























