ഐപിഎൽ കളിക്കാൻ ഇന്ത്യ അനുവദിക്കാത്തതുകൊണ്ട് പാക് ക്രിക്കറ്റ് താരങ്ങൾ നിരാശരാകരുത്; ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായാണ് ഇന്ത്യ ഇപ്പോൾ പെരുമാറുന്നത്; മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ട്; ഇന്ത്യയുടെ നടപടി ധിക്കാരപരമാണെന്ന് ഇമ്രാൻ ഖാൻ

ഇന്ത്യയെ ചൊറിഞ്ഞ് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ പാകിസ്താനിലേയ്‌ക്ക് പോകില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. അന്ന് മുതൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും പാക് ക്രിക്കറ്റ് താരങ്ങളും വളരെയധികം ദുഖത്തിലാണ് എന്നാണ് പുറത്ത് വരുന്ന വിവരം സൂചിപ്പിക്കുന്നത്. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിൽ എത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന നിലപാട് പിസിബി സ്വീകരിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.
ഇന്ത്യയുടെ നടപടി ധിക്കാരപരവുമാണെന്നാണ് മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനും പാകിസ്താൻ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാൻ ഖാൻ ഉയർത്തുന്ന വാദം. ഐപിഎൽ കളിക്കാൻ ഇന്ത്യ അനുവദിക്കാത്തതുകൊണ്ട് പാക് ക്രിക്കറ്റ് താരങ്ങൾ നിരാശരാകരുതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായാണ് ഇന്ത്യ ഇപ്പോൾ പെരുമാറുന്നത് എന്നദ്ദേഹം പറഞ്ഞു . മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ ഇന്ത്യക്ക് ശേഷി.
അത് അവരുടെ അഹങ്കാരത്തിന് കാരണമായി മാറിയിരിക്കുന്നു എന്നാണ് ഇമ്രാൻഖാൻ പറയുന്നത്. ആരുടെ കൂടെ കളിക്കണം, ആരുടെ കൂടെ കളിക്കരുത് എന്ന കാര്യത്തിലൊക്കെ ഏകാധിപതിയെപ്പോലെയാണ് ഇന്ത്യ തീരുമാനമെടുക്കുന്നത് എന്നും ഇമ്രാൻ ഖാൻ പറഞ്ഞു . പാക് ക്രിക്കറ്റ് താരങ്ങളെ ഐപിഎൽ ടൂർണമെന്റിൽ ഉൾപ്പെടുത്താത്തത് നിരാശപരമായ കാര്യമാണ്. പാക് താരങ്ങളെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ അനുവദിക്കാത്തത് വിചിത്രമായി തോന്നുന്നു.
അത് വെറും അഹങ്കാരമാണ് എന്നാണ് ഇമ്രാൻ ഖാന്റെ പരാതി. ബിസിസിഐയ്‌ക്ക് ഇപ്പോൾ ധിക്കാരമാണ്. ഇന്ത്യ–പാകിസ്താൻ ബന്ധം ഇങ്ങനെയായത് ഭൗർഭാഗ്യകരമാണ്. ഐപിഎൽ കളിക്കാൻ ഇന്ത്യ പാകിസ്താനെ അനുവദിക്കാത്തതിൽ പാക് താരങ്ങൾ വിഷമിക്കരുത്. കാരണം പാകിസ്താനിൽ തന്നെ നിലവാരമുള്ള ധാരാളം യുവ ക്രിക്കറ്റ് താരങ്ങളുണ്ട് എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. 2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളും കളിച്ചു. മുംബൈ ഭീകരാക്രമണം നടത്തിയതോടെ പാക് താരങ്ങളെ ഐപിഎല്ലിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha